യുദ്ധ സാഹചര്യത്തിൽ നാട്ടിലെത്താൻ വിഷമിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരങ്ങൾക്ക് ആശ്വാസം പകർന്ന് അക്ബർ ട്രാവൽസ് ഗ്രൂപ്പ്.പശ്ചിമ ഏഷ്യയിലെ യുദ്ധ സമാനമായ സാഹചര്യത്തെ തുടർന്ന് യു എ ഇ യിൽ ഉള്ള മലയാളികൾ ഉൾപ്പെടെ 186 യാത്രകാരുമായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ കൊച്ചിയിലേക്കും ,മുംബൈയിലേക്കും യാത്ര തിരിച്ചു അക്ബർ ട്രാവൽസ് ഓഫ് ഇൻഡ്യ പ്രെവൈറ്റ് ലിമിറ്റഡാണ് ഭീതിയിൽ കഴിയുന്നവർക്ക് ആശ്വാസ യാത്ര ഒരുക്കിയത്. കൊച്ചിയിലേക്കുള്ള വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 186 യാത്രക്കാരും ,മുംബൈയിലേക്ക് 187 യാത്രക്കാരുമുണ്ട്.
യുദ്ധത്തിന്റെ ഭീതിയിൽ ആയിരക്കണക്കിന് യാത്രകാർ വിവിധ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സമൂഹത്തിനൊപ്പമുണ്ടാകുകയും യാത്രക്കാരുടെ സുരക്ഷിതവും സമയബന്ധിതവുമായ മടക്കയാത്ര ഉറപ്പാക്കുകയും ചെയ്യുന്നതിൽ അക്ബർ ട്രാവൽസ് എന്നും യാത്രകൾക്കൊപ്പമുണ്ട്.ഇപ്പോഴത്തെ പ്രതിസന്ധി സാഹചര്യത്തിൽ ഇത്തരം സഹായകരമായ ദൗത്യം നിറവേറ്റാൻ അക്ബർ ടാവൽസിന് കഴിയുന്നതിൽ അഭിമാനവും, സന്തോഷവുമുണ്ടെന്ന് അക്ബർ ഗ്രൂപ്പ് സി.എം.ഡി.ഡോ: കെ വി അബ്ദുൽ നാസർ വാർത്താക്കുറിപ്പിൽ അറിയിച്ചു
















