അരിപ്പൊടിയിൽ പാൽപ്പൊടി, തേങ്ങ, പഞ്ചസാര, നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് പുട്ടുകുറ്റിയിൽ നിറച്ച് ആവിയിൽ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ പാൽപുട്ട് തയ്യാർ. ഇത് മധുരമുള്ളതും മൃദുവായതുമായ ഒരു പ്രഭാതഭക്ഷണമാണ്. കാരറ്റ് ഗ്രേറ്റ് ചെയ്ത് ചേർത്താൽ അത്രയും നല്ലതാണ്.
ചേരുവകൾ
പുട്ട്പൊടി– 1കപ്പ്
വെള്ളം– 1കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത്– 1 കപ്പ്
പഞ്ചസാര– 2 ടേബിൾസ്പൂൺ
പാൽപൊടി– 1/2 കപ്പ്
തേങ്ങ– ആവശ്യത്തിന്
ഉപ്പ്– ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും ഒഴിച്ച് പുട്ടിന് പാകത്തിന് നനച്ചെടുക്കുക. ഒരു പാത്രത്തിൽ 1 കപ്പ് ചിരകിയ തേങ്ങ, 1/2 കപ്പ് പാൽപ്പൊടി, ഗ്രേറ്റ് ചെയ്ത കാരറ്റ്, 2 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ നെയ്യ്, അല്പം ഏലയ്ക്കാപ്പൊടി എന്നിവ നന്നായി യോജിപ്പിക്കുക. നനച്ചുവച്ച അരിപ്പൊടിയിലേക്ക് ഈ തേങ്ങക്കൂട്ട് ചേർത്ത് നന്നായി ഇളക്കുക. പുട്ടുകുറ്റിയിൽ തേങ്ങയും കൂട്ടും ചേർത്ത് ആവിയിൽ വേവിക്കാം.
















