വിജയ്‍യുടെയും സംഗീതയുടെയും വിവാഹമോചന വാർത്തകൾ സൈബറിടത്ത് കത്തി നിൽക്കുകയാണ്. അതിനിടെ വിജയ് തൃഷയ്‌ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ വിജയ്ക്ക് വിവാഹജീവിതത്തില്‍ സമാധാനം ലഭിക്കാനായി ഒരു ആരാധകന്‍ വേളാങ്കണ്ണിയില്‍ നടത്തുന്ന പ്രാര്‍ഥനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
While Anna is enjoying his life with his kalla kadhal his loyal fans are kneeling to save his marriage… how pity 🥹💔@TVKVijayHQ @trishtrashers pic.twitter.com/CqwcYFzZ2k
— 𝐑𝐈𝐘𝐀 🌻 (@Riyashaishere) March 6, 2026
വിജയ്‍യുടെയും സംഗീതയുടെയും പഴയ ചിത്രം കൈയിലേന്തി മുട്ടില്‍ ഇഴയുന്ന വിശ്വ എന്ന ആരാധകനാണ് വീഡിയോയില്‍ എന്നാണ് മനസിലാവുന്നത്. ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യ മീനാക്ഷിയുമുണ്ട്. എന്നാല്‍ വിജയ് ആരാധകരുടെ നിലവാരത്തകര്‍ച്ച എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. കൂടുതലും നെഗറ്റീവ് കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വിജയ്‍യുടെ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി അദ്ദേഹത്തിന്‍റെ ആരാധകര്‍ വേളാങ്കണ്ണിയിലേക്ക് മുന്‍പ് പദയാത്ര നടത്തിയതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ഇത്.
2021 ഏപ്രില്‍ മുതല്‍ വിജയ്‍ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും ഇത് ദാമ്പത്യ വിശ്വാസത്തോടുള്ള വഞ്ചനയാണെന്നും നോട്ടീസിൽ പറയുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പു നൽകി. എന്നാൽ ആ വാക്ക് പാലിക്കാൻ വിജയ് തയ്യാറായില്ല. ഇത് തനിക്ക് കടുത്ത മാനസിക പീഡനമാണ് സമ്മാനിച്ചതെന്നും സംഗീതയുടെ ഹര്‍ജിയില്‍ പറയുന്നു. അതേസമയം വിജയ്‍യും നടി തൃഷയും ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ഒരുമിച്ച് എത്തിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിർമ്മാതാവ് കൽപ്പാത്തി എസ് സുരേഷിൻ്റെ മകൻ്റെ വെഡ്ഡിംഗ് റിസപ്ഷന്‍ ആയിരുന്നു. സംഗീതയുടെ വിവോഹ മോചന ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന നടി തൃഷയാണെന്ന പ്രചരണങ്ങള്‍ നിലനില്‍ക്കവെയാണ് ഇരുവരും ഒരുമിച്ച് ഇന്നലെ ചടങ്ങിന് എത്തിയത്.
















