തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആയ കാവ്യാഞ്ജലി ആണ് ജീവനൊടുക്കിയത്. പരീക്ഷാ പേടിയെ തുടർന്നാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെ വീട്ടിലെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി. ബിജു – പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്.
















