കോഴിക്കോട്: മാധ്യമപ്രവർത്തകന് എതിരായ തീവ്രവാദി പരാമർശത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽകിഫിലിന്റെ പരാതിയിലാണ് നടപടി.
ജനുവരി മൂന്നിന് നൽകിയ പരാതിയിൽ കേസെടുത്ത വിവരം ഇന്നലെയാണ് കമ്മീഷൻ അറിയിച്ചത്. മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണം നൽകുന്നതിനിടയിലാണ് മാധ്യമപ്രവർത്തകന് നേരെ തീവ്രവാദി പരാമർശം നടത്തിയത്.
തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാൾ മുസ്ലിംകളുടെ വലിയ വാക്താവാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
















