കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ ഇടതുമുന്നണിയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയായി. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ ജയാനന്ദ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായാത്.
സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്തെ സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ ആലോചന. എന്നാൽ, ഇത് ബിജെപിക്ക് അനുകൂലമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തുകയായിരുന്നു. തുളു അക്കാദമി ചെയർമാൻ കൂടിയാണ് കെ ആർ ജയാനന്ദ. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു ഒരുവട്ടം കൂടി മത്സരിക്കും. തൃക്കരിപ്പൂരിൽ വി പി പി മുസ്തഫയായിരിക്കും സ്ഥാനാർത്ഥി.
















