മലപ്പുറം നീലഗിരി ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. നിലമ്പൂർ സ്വദേശികളായ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രിയായിട്ടും ഇരുവരും വീട്ടിൽ എത്താത്തതിനാൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥലത്ത് പതിവായി കാട്ടാന ശല്യം ഉള്ളതാണ്.
















