ബോളിവുഡ് നടി കൃതിക കമ്രയും ടെലിവിഷന്‍ അവതാരകന്‍ ഗൗരവ് കപൂറും വിവാഹിതരായി. മുംബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. റജിസ്ട്രര്‍ വിവാഹമാണ് ഇരുവരും തെരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സിനിമാ, കായിക മേഖലകളില്‍ നിന്നുള്ള നിരവധി താരങ്ങൾ വിവാഹ വിരുന്നിൽ അതിഥികളായി. നടിമാരായ സോഹ അലി ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അന്യ സിംഗ് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. നേഹ ധൂപിയ, അംഗദ് ബേദി എന്നിവര്‍ക്കൊപ്പം മലൈക അറോറയും ചടങ്ങില്‍ എത്തിയിരുന്നു.
അജിത് അഗാര്‍ക്കർ ഭാര്യ ഫാത്തിമ, സഹീര്‍ ഖാനും ഭാര്യ നടി സാഗരിക ഘാട്‌ഗെയും എന്നിവരും അതിഥികളായി. മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ഭാര്യ ഹേസല്‍ കീച്ചിനും കുട്ടികള്‍ക്കുമൊപ്പമെത്തിയത് ആവേശമായി. ചടങ്ങില്‍ പങ്കെടുത്ത അതിഥികളില്‍ മുതിര്‍ന്ന ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ഉണ്ടായിരുന്നു. 44കാരനാണ് ഗൗരവ്. കൃതികയ്ക്കു 37 വയസ്സും. സീരിയലുകളിലൂടെ ശ്രദ്ധേയയായ കൃതിക സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന ജനപ്രിയ യൂട്യൂബ് ടോക്ക് ഷോയുടെ അവതാരകൻ എന്ന നിലയിലും ഐപിഎൽ മത്സരങ്ങളിലെ ‘എക്സ്ട്രാ ഇന്നിങ്സ് ടി20’ ഷോയുടെ പേരിലും പ്രശസ്തനാണ് ഗൗരവ്. ഇതു കൂടാതെ എ വെനസ്ഡേ, ഡോൺ 2 എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
















