നിയമസഭ തിരഞ്ഞെടുപ്പില്‍ കെ എസ് ശബരീനാഥനോട് അരുവിക്കരയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. മണ്ഡലത്തിലെ മുന്‍ എംഎല്‍എ എന്ന നിലയില്‍ വിജയ സാധ്യതയുണ്ടെന്നാണ് നിഗമനം പാര്‍ട്ടി നടത്തിയ മൂന്ന് സര്‍വേകളിലും ശബരിനാഥനാണ് മുന്‍തൂക്കം.
നേമം മണ്ഡലത്തിലേക്കായിരുന്നു കെ എസ് ശബരീനാഥനെ നേരത്തെ പരിഗണിച്ചിരുന്നത്. ഈ ആവശ്യം മുന്‍നിര്‍ത്തി ശബരീനാഥനെ ഇന്നലെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
കെ സി വേണുഗോപാലടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ശബരീനാഥനോട് അരുവിക്കരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്.
നേമത്തേക്കാള്‍ ശബരിക്ക് അനുയോജ്യം അരുവിക്കരയാണെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി നടത്തിയ മുന്ന് സര്‍വേകളിലും അവിടെ മുന്‍തൂക്കം ശബരിക്കായിരുന്നു. മാത്രമല്ല, രണ്ട് തവണ അരുവിക്കരയെ പ്രതിനിധീകരിച്ച് എംഎല്‍എ ആയിട്ടുമുണ്ട്.
















