തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ‘നോട്ട് നിരോധനം’. യുപിഐ, കാര്‍ഡ് പെയ്‌മെന്റ് മാത്രമേ ഇനിമുതൽ സ്വീകരിക്കു എന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നൽകി.
ഇത് അറിയിച്ചുകൊണ്ടുള്ള നോട്ടിസുകള്‍ ഹിന്ദിയില്‍ ഉള്‍പ്പെടെ ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇത് കർശനമായി പാലിക്കണം എന്നും അറിയിച്ചു.
മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടക്കു. കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.
















