വയോധികനായ ഡോക്ടറിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്ത പണത്തിൽ 1.06 കോടി രൂപ തിരിച്ചുപിടിച്ച് കൊച്ചി സൈബർ ക്രൈം പൊലീസ്.
എറണാകുളം ചാത്യാത്ത് റോഡിൽ താമസിക്കുന്ന 81 വയസുള്ള ഡോക്ടറുടെ 1.30 കോടി രൂപയാണ് ഇതര സംസ്ഥാനക്കാരയ പ്രതികൾ തട്ടിയെടുത്തത്.
പരാതി കിട്ടിയ ഉടൻ നടപടി സ്വീകരിച്ച സൈബർ പൊലീസ് ശ്രീനഗറിലെ ഒരു അക്കൗണ്ടിലെത്തിയ 1.06 കോടി രൂപ മരവിപ്പിക്കുകയായിരുന്നു.
തുടർന്ന് കോടതി ഇടപെടലിലൂടെ ഈ പണം ഡോക്ടർക്ക് തിരികെ ലഭിച്ചു. ബാക്കിയുള്ള 24 ലക്ഷത്തോളം രൂപയുടെ കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
















