യുഎഇ അധികൃതരുടെ കർശന നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെച്ചു. പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ എല്ലാ സർവീസുകളും റദ്ദാക്കിയതായി അറിയിച്ചു.
എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികൾ പറഞ്ഞിട്ടില്ല. നേരത്തെ മാർച്ച് 28 വരെ ചില സ്ഥിരം സർവീസുകൾ റദ്ദാക്കിയിരുന്നെങ്കിലും ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്ക് താൽക്കാലിക സർവീസുകൾ നടത്തിയിരുന്നു.
എന്നാൽ നിലവിലെ അപ്രതീക്ഷിത സാഹചര്യത്തിൽ ഇവയും നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
















