ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമബംഗാൾ എന്നിവടങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. മെയ് ഒമ്പതിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.
















