നേമത്ത് പണാധിപത്യം വിജയിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കാശ് കൊടുത്തു വോട്ടു വാങ്ങുന്ന രീതി കേരളത്തിൽ നടക്കില്ല. വികസനം ജനങ്ങൾ അംഗീകരിക്കും. നേമം ബിജെപിയുടെ ആഗ്രഹമായി ഒതുങ്ങും.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ആളാണോ രാജീവ് ചന്ദ്രശേഖർ?. നേമത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ അജണ്ട. തന്നെ തോൽപ്പിക്കാൻ ഒരുമിച്ചു കയ്യും മനസ്സും കൊടുത്തു. കോൺഗ്രസ് ദുർബല സ്ഥാനാർഥികളെ ഇറക്കുന്നത് ഒരു ധാരണയിൽ.
വി.ഡി സതീശനേ വീണ്ടും നേമത്തേക്ക് ക്ഷണിക്കുന്നു. ഇത് വരെയും വി ഡി സതീശൻ പ്രതികരിച്ചിട്ടില്ല.മണ്ഡലത്തിൽ ബിജെപി പൂട്ടിയ അക്കൗണ്ട് ഇനി തുറക്കാൻ അനുവദിക്കില്ലെന്നും എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
















