ന്യൂ ഡൽഹി: കോൺഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കും. നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞത്.
പട്ടിക വൈകുന്നതിൽ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടത് എന്നും ചില സീറ്റുകളുടെ കാര്യത്തിൽ കാത്തിരിപ്പ് വേണ്ടിവരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ എല്ലാത്തിനും ഉത്തരമുണ്ടാകും എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
















