ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതെ പ്രതിസന്ധിയിൽ ഇരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് വീണ്ടും തിരിച്ചടി. ചെങ്ങനാശ്ശേരിയിൽ ട്വന്റി-20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച സിനിമ താരം വീണ നായരുടെ പേരും വോട്ടർ പട്ടികയിൽ ഇല്ല. വോട്ടർ പട്ടികയിൽ പേരില്ലെക്കിൽ ഇവർക്ക് മത്സരിക്കാൻ കഴിയില്ല.
പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായിരുന്ന ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ ഇതോടെ മാറ്റിവെക്കുകയായിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് ശ്രമിക്കുന്നുണ്ടെക്കിലും അതിന് സാധിക്കില്ലെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്. ഇവർക്ക് പകരം മറ്റാരെയെക്കിലും സ്ഥാനാർത്ഥിയായി നിർത്താൻ ഉള്ള ചർച്ചകൾ പാർട്ടി ആരംഭിച്ചു കഴിഞു.
















