പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി പ്രചാരണത്തിന് വിളിച്ചാൽ പോകുമെന്ന് നടൻ ആസിഫ് അലി. രമേശ് പിഷാരടി തന്നെ പ്രചരണത്തിന് ഇതുവരെ വിളിച്ചില്ലന്നും വിളിച്ചാൽ തീർച്ചയായും പോകുമെന്നാണ് ആസിഫ് അലി മാധ്യമങ്ങളോടായി പറഞ്ഞത്.
അതോടൊപ്പം പിഷാരടി മികച്ച സ്ഥാനാർത്ഥിയാണെന്നും കുറച്ചു നാളായി തനിക് അറിയാവുന്ന വ്യക്തിയാണെന്നും ആളുകൾക്ക് എല്ലാം പിഷാരടിയെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം തനിക് സ്ഥാനാർഥി മോഹങ്ങളില്ലെന്നും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം സിനിമയാണെന്നും ആസിഫ് അലി വ്യക്തമാക്കി.
















