ഓരോ തെരഞ്ഞെടുപ്പും വികസനത്തിന്റെയും കരുതലിന്റെയും സ്‌നേഹസ്പര്‍ശമാകുന്നുണ്ടോ എന്നാണ് ജനം നോക്കുന്നത്. തങ്ങളുടെ കഷ്ടപ്പാടുകളെ നോക്കി അട്ടഹസിക്കുന്നുണ്ടോ എന്നും. ചേര്‍ത്തു നിര്‍ത്തുമെന്നു തോന്നുന്നവരെ ജനം കൈവിടില്ല. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും. കിഴക്കിന്റെ വെനീസെന്ന് അറിയപ്പെടുന്ന ആലപ്പുഴയുടെ ചുവന്ന മണ്ണില്‍ നിന്നും അറബിക്കടലിന്റെ റാണിയുടെ നാട്ടില്‍ ആലുവ മണപ്പുറത്തിന്റെ മണ്ണിലേക്ക് ഒരു സ്ഥാനാര്‍ത്തി എത്തിയിട്ടുണ്ട്. നെഞ്ചില്‍ ചെഞ്ചോരക്കൊടിയുടെ തണല്‍ വിരിച്ച്, ജനങ്ങളുടെ നേര്‍ സാക്ഷ്യം നിയമസഭയില്‍ പറയാന്‍ കരുത്തുള്ള ഒരാള്‍. എ.എം. ആരിഫ്. പരമ്പരാഗത വിജയത്തെ തളയ്ക്കാന്‍ ഈ പോരാളി അധികമാണെന്ന് സി.പി.എം ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്.
ചേര്‍ത്തു നിര്‍ത്തിയും, പോരാട്ടങ്ങളില്‍ മുന്നില്‍ നിന്നും നേടിയെടുത്ത വിശ്വാസത്തിന്റെ ചെങ്കനല്‍ കത്തിച്ചാണ് ഇത്തവണത്തെ മത്സരം. അന്‍വര്‍ സാദത്ത് എന്ന ആലുവ എം.എല്‍.എയ്ക്ക് ബദല്‍ ആരുണ്ട് എന്ന ചോദ്യത്തിന് കൃത്യവും ശക്തവുമായ ഉത്തരമാണ് എ.എം. ആരിഫ്. വികസനത്തിന്റെ തേരിലേറി എല്‍.ഡി.എഫ് മൂന്നാം ചേമൊരുക്കാന്‍ നിയോഗിക്കപ്പെട്ട വെനീസിലെ രാജകുമാരന്‍. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനാണ് ആരിഫ്. ആര്‍ക്കും എപ്പോഴും സമീപിക്കാനാകുന്ന വ്യക്തിത്വം. പറയുന്നത് ചെയ്യാനും, ചെയ്യാന്‍ കഴിയുന്നതു മാത്രം പറയുന്ന നേതാവ്. പിടിച്ചിട്ടുള്ള് ഒരു കൊടി മാത്രം. അതിനോട് നീതിയും സത്യസന്ധതയും പുലര്‍ത്തിയുള്ള തെളിമയുള്ള രാഷ്ട്രീയപ്രവര്‍ത്തനം.
ജനങ്ങളാണ് വലുതെന്ന ചിന്ത. നിയമസഭയില്‍ സ്വന്തം മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി നേടിയെടുക്കാന്‍ മടിയില്ലാത്ത നേതാവ്. ഇങ്ങനെയൊക്കെയാണ് കേരള രാഷ്ട്രീയ ചരിത്രം എ.എം ആരിഫിനെ ആടയാളപ്പെടുത്തുന്നത്. ആലുവ മണ്ഡലത്തില്‍ ആദ്യമായാണ്. ഏറെ സവിശേഷതകളും പ്രത്യേകതകളും നിറഞ്ഞ മണ്ണ്. വിശ്വാസത്തിന്റെ വിശ്വാസികളുടെയും നാട്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, എടത്തല, കാഞ്ഞൂര്‍, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകള്‍ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അന്‍വര്‍ സാദത്താണ് ഈ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ഇത് ഒരു ജനറല്‍ വിഭാഗ നിയമസഭാ സീറ്റാണ്. ചാലക്കുടി പാര്‍ലമെന്റ് സീറ്റിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് ആലുവ. ഇവിടെ പട്ടികജാതി വോട്ടര്‍മാര്‍ ഏകദേശം 15708 ആണ്. ഇത് 2011 ലെ സെന്‍സസ് പ്രകാരം ഏകദേശം 8.89 ശതമാനമാണ്. ആലുവ നിയമസഭയില്‍ ഏകദേശം 530 പട്ടികവര്‍ഗ വോട്ടര്‍മാരുണ്ട്, ഇത് 2011 ലെ സെന്‍സസ് പ്രകാരം ഏകദേശം 0.3 ശതമാനം. ഇവിടെ ഗ്രാമീണ വോട്ടര്‍മാര്‍ ഇല്ല. നഗര വോട്ടര്‍മാര്‍ ഏകദേശം 176690 ആണ്. 2011ലെ സെന്‍സസ് പ്രകാരം ഏകദേശം 100 ശതമാനം ആണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ സാദത്ത് 73703 വോട്ടുകള്‍ നേടിയാണ് ആലുവ സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച ഷെല്‍ന നിഷാദ് പിടിച്ചത് 54817 വോട്ടുകളും. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ ഷെല്‍നാ നിഷാദ് ഈ ഭൂമിയില്‍ ഇല്ല. 2021ലെ തെരഞ്ഞെടുപ്പില്‍ 18,886 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് വിജയത്തിലേക്കുള്ള പാതയില്‍ അന്‍വര്‍ സാദത്തിനെ തുണച്ചത്. അന്ന് ബി.ജെ.പി പിടിച്ച വോട്ടുകള്‍ 15 893 ആണ്. എസ്.ഡി.പി.ഐ പിടിച്ചത് 2224 വോട്ടുകളും, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിടിച്ചത് 1713 വോട്ടുകളും. ഇതാണ് അന്‍വര്‍ സാദത്തിനെ തുണച്ചതും. എ.എം ആരിഫ് മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. കാരണം, അന്‍വര്‍ സാദത്തിന്റെ ഭൂരിപക്ഷമെന്ന സംഖ്യ കടത്തിവെട്ടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി തന്നെയാണ് എ.എം. ആരിഫെന്നതില്‍ തര്‍ക്കമില്ല.
















