മസ്കത്ത്: ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം.
ബർകയിലെ സൂകിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴി സൂക്കിന്റെ ഉള്ളിലുള്ള ഒരു വാദിയിൽ വെച്ച് വാഹനം അപകടത്തിൽ പെടുകയായിരുന്നു.
തൃത്താല സ്വദേശിയായ ലുബിഷാദും, ലുബിഷാദിന്റെ കുടുംബവും യൂസഫിന്റെ കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലുബിഷാദും മക്കളും അടക്കം 6 പേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. കാണാതായ യൂസഫിന്റെ മാതാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
















