പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നതെന്നും കോണ്‍ഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടരുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി.
മൂന്ന് പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ രമേഷ് പിഷാരടി പറയുന്നതെന്ന് എ കെ ബാലന്‍ ചോദിച്ചു. രാഹുല്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം പിഷാരടി വോട്ട് ചോദിക്കാനെന്നും എ കെ ബാലന്‍ പറഞ്ഞു. പാലക്കാട് ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് പറയില്ലെന്നും കോങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ട് മറിക്കാനും മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് വോട്ട് മറിക്കാനും ഡീലുണ്ടന്നും എ കെ ബാലന്‍ പറഞ്ഞു.
















