വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന് പുറമേ, പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ സ്റ്റേ ആണ് അയോഗ്യം ആക്കിയത്.
മാർച്ച് 12ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും അപ്പീൽ നല്‍കിയത്. ഈ അപ്പീലിൽ ആണ് സ്റ്റേ ലഭിച്ചത്. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും.
















