ബംഗളുരുവിൽ വനിതാ, ട്രാൻസ്‌ജെൻഡർ എന്നിവർക്ക് ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കാനായി സർക്കാരിന്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം. സർക്കാർ, ബി.പി.എ.സി. ഐ.ടി. ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ സി.ജി.ഐ. എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് ആദ്യഘട്ടത്തിൽ 20 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൈമാറിയത്.
കഴിഞ്ഞ മാസമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതിന് ശേഷം ഏകദേശം ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 500-ലധികം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും ആയിരുന്നു സൗജന്യമായി വാഹന പരിശീലനം നൽകിയിരുന്നത്.
അതിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 20 പേർക്കാണ് ഓട്ടോ നൽകിയത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും ഘട്ടംഘട്ടമായി ഈ സംരംഭം വർധിപ്പിക്കാനായി സർക്കാർ പദ്ധതി ഇടുന്നത്.
















