‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കാൻ അപ്പീൽ നൽകിയത്. എന്നാൽ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നുവോ എന്ന് പറയാൻ കഴിയുകയുള്ളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ ലാഭവിഹിതത്തിൽ 40% നൽകാമെന്ന് വാഗ്ദാനംചെയ്ത് തന്റെ പക്കൽനിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നാരോപിച്ച് സിറാജ് ഹമീദ് ആയിരുന്നു കേസ് നൽകിയത്. കേസിൽ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.
















