ഉണ്ണിയപ്പം എത്ര കഴിച്ചാലും മതി വരില്ല. ഈ ഉണ്ണിയപ്പത്തിന് ഒരു മേക്കോവർ ആയാലോ. അരിപ്പൊടിയും വേണ്ട ശർക്കരയും വേണ്ട, വ്യത്യസ്ത ചേരുവകൾ കൊണ്ട് സ്പൈസി ആയി ഇത് പാകം ചെയ്തെടുക്കാം. അൽപ്പം സ്പൈസി മാത്രമല്ല ക്രിസ്പിയുമാണ്.
ചേരുവകൾ
ചവ്വരി
ബീറ്റ്റൂട്ട്
ഉരുളക്കിഴങ്ങ്
ജീരകം
പച്ചമുളക്
നിലക്കടല
ഉപ്പ്
കുരുമുളക്
പനീർ
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് ചവ്വരി വെള്ളത്തിൽ കുതിർത്തെടുക്കുക. അതിലേക്ക് ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർക്കുക. വേവിച്ച് തൊലി കളഞ്ഞെടുത്ത ഉരുളക്കിഴങ്ങ് ഉടച്ചെടുത്തത്, അൽപ്പം ജീരകം, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർക്കുക.വറുത്തെടുത്ത നിലക്കടല ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അൽപ്പം പനീറിലേക്ക് കുരുമുളകുപൊടി ചേർത്തിളക്കുക.ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ചേർത്ത ചവ്വരിയിൽ നിന്നും അൽപ്പം വീതം എടുത്ത് ഉള്ളിൽ പനീർ വച്ച് ഉരുട്ടിയെടുക്കുക. നെയ്യപ്പ ചട്ടിയിൽ കുറച്ച് നെയ്യോ എണ്ണയോ പുരട്ടി ഉരുളകൾ വെച്ച് വറുത്തെടുക്കുക.
















