കർണാടകയിൽ കടബാധ്യതയെ തുടർന്ന് ഹോട്ടൽ ഉടമ ആത്മത്യ ചെയ്തു. ബെളഗാവി പഴയ ബസ് സ്റ്റാൻഡിന് സമീപം `ഹനുമാൻ ഹോട്ടൽ’ നടത്തിയിരുന്ന രാമ ഹല്ലൂരിയെയാണ് ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പാചകവാത പ്രതിസന്ധി മൂലം രാമ ഹല്ലൂരിയുടെ കട ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മൂലം സാമ്പത്തികമായി പ്രതിസന്ധി ഇയാൾ നേരിട്ടിരുന്നതായി മകൻ വെളിപ്പെടുത്തി. സിലിണ്ടറുകൾ കിട്ടാതായതോടെ വിറക് ഉപയോഗിച്ച് ഹോട്ടൽ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ആലോചിച്ചിരുന്നു എന്നും മകൻ വ്യക്തമാക്കി.
ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഹോസ്‌പിയേലിൽ കൊണ്ടുപോയിരിക്കുകയാണ്.
















