സവാളയും പച്ചമുളകും വേണ്ട, അടുക്കളയിൽ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ കറുമുറു കഴിക്കാൻ ഇഷ്ടം പോലെ സ്നാക് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം.
ചേരുവകൾ
ഉരുളക്കിഴങ്ങ്
വറ്റൽമുളക്
ഉപ്പ്
ഒറിഗാനോ
കുരുമുളകുപൊടി
കോൺഫ്ലോർ
എണ്ണ
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് ഉരുളക്കിഴങ്ങ് ആവിയിൽ വേവിക്കാം. ചൂടാറിയതിനു ശേഷം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉടച്ചെടുക്കാം. എരിവിനനുസരിച്ച് വറ്റൽമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, ഒറിഗാനോ, കുരുമുളകുപൊടി, കോൺഫ്ലോർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
കൈയ്യിൽ അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ മാവിൽ നിന്ന് അൽപ്പം വീതം ഉരുട്ടിയെടുക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി ഉരുളകൾ ചേർത്ത് വറുക്കാം. ശേഷം ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.
















