കാൽസ്യത്തിൻ്റെ സമ്പന്നമായ ഉറവിടമാണ് റാഗി. അതുപയോഗിച്ച് വളരെ എളുപ്പത്തിൽ രുചികരവും ആരോഗ്യപ്രദവുമായ കുക്കീസ് വറുത്തെടുക്കാം.
ചേരുവകൾ
മധുരക്കിഴങ്ങ്
റാഗി
അരി
വെള്ളം
ശർക്കര
തേങ്ങ
ഏലയ്ക്ക
ഉപ്പ്
നെയ്യ്
തയ്യാറാക്കുന്ന വിധം
കാൽ കിലോ മധുരക്കിഴങ്ങ് കഷ്ണങ്ങളാക്കി ആവിയിൽ വേവിച്ചെടുക്കാം. അത് തണുത്തതിനു ശേഷം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ഒരു ടേബിൾസ്പൂൺ റാഗിപ്പൊടിയും ചേർത്ത് വെള്ളം ഒഴിച്ച് മാവ് കുഴച്ചു വയ്ക്കാം. ഒരു പാനിലേയ്ക്ക് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും ചേർത്തു വരട്ടിയെടുക്കാം. അവ വെന്തു വരുമ്പോൾ ഏലയ്ക്ക പൊടിച്ചതും മധുരക്കിഴങ്ങും നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇത് ചെറിയ ഉരുളകളാക്കി മാറ്റാം. കുഴച്ചെടുത്ത റാഗിപ്പൊടി വലിയ ഉരുളകളാക്കി പരത്താം. തേങ്ങ വഴറ്റിയെടുത്ത് അതിനുള്ളിൽ വച്ച് ഉരുട്ടാം, മുകളിൽ ഒരു കശുവണ്ടിവയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം.അതിലേയ്ക്ക് കുക്കീസ് ചേർത്തു വറുത്തെടുക്കാം. തീ കുറച്ച് വച്ചു വേണം വറുക്കാൻ. തണുത്തതിനു ശേഷം ഇത് ഭരണിയിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം കഴിക്കാം.
















