തിരുവന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രചാരണത്തിൽനിന്ന് വിട്ടുനിന്ന് മുൻ മന്ത്രി ആന്റണി രാജു. തൊണ്ടിമുതൽ കേസിലെ നിയമതടസങ്ങൾ മൂലം ആന്റണി രാജുവിന് ഈ പ്രാവിശ്യം മത്സരിക്കാൻ അനുവാദം ഇല്ലായിരുന്നു, അതിന് പകരം തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫിന് സുധീർ കരമനയാണ് സ്ഥാനാർഥി.
എന്നാൽ പ്രചാരണത്തിന് ആന്റണി രാജുവിന്റെ സാന്നിത്യം ഇല്ലാത്തത് എൽഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ സുധീർ കരമനയ്ക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ആന്റണി രാജുവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാലും പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് എന്നാണ് പറയുന്നത്.
















