ഇന്ത്യൻ മധുര പലഹാരങ്ങളിൽ പ്രശസ്തമാണ് ബർഫി . വളരെ സോഫ്റ്റായ ഈ മധുര പലഹാരം ആഘോഷ വേളകളിലെയും താരമാണ്. പല രുചികളിൽ ബർഫി കടകളിൽ ലഭ്യമാണ്. പാലും പഞ്ചസാരയും ഉണ്ടെങ്കിൽ ഇത് വീട്ടിൽത്തന്നെ തയ്യാറാക്കാൻ സാധിക്കും. ഇനി മതിവരുവോളം ബർഫി വീട്ടിൽ തന്നെ ഉണ്ടാക്കാം.
ചേരുവകൾ
പഞ്ചസാര
കടലമാവ്
പാൽ
കശുവണ്ടി
ബദാം
നെയ്യ്
തേങ്ങ
ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രത്തിൽ ഒരു കപ്പ് കടലമാവെടുത്ത് അടുപ്പിൽ വെച്ച് ചൂടാക്കാം.
അതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതു ചേർത്തു വറുത്തെടുക്കുക. കശുവണ്ടി ബദാം എന്നിവ പൊടിച്ചെടുത്തത് ചേർത്ത് ഇളക്കാം. ശേഷം ഒരു കപ്പ് പാൽ ഒരു കപ്പ് നെയ്യ് രണ്ടു കപ്പ് പഞ്ചസാര എന്നിവ കൂടി ചേർത്ത് കട്ടിയാകുന്നതു വരെ ഇളക്കി കൊണ്ടിരിക്കാം.
കട്ടിയായി തുടങ്ങുമ്പോൾ അൽപ്പം ഏലയ്ക്ക പൊടിച്ചത് ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റി വെയ്ക്കാം. ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് അതിലേയ്‌ക്കൊഴിച്ച് ചൂടാറാൻ വെയ്ക്കാം. തണുത്തു കഴിഞ്ഞ് ഇഷ്ട്ടപ്പെട്ട ആകൃതിയിൽ മുറിച്ചെടുക്കാം.
















