കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ഇന്ന് നടത്തിയ സൂക്ഷ്മ പരിശോധനയ്ക്കും ഹിയറിങ്ങിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. എൽഡിഎഫാണ് റെജി ചെറിയന്റെ പത്രികയിൽ ആക്ഷേപം ഉന്നയിച്ചത്.
റെജി ചെറിയാൻ നൽകിയ പത്രികയിൽ രാമൻചിറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിൻ്റെ വിശദാംശങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത് എന്നും ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല എന്നുമായിരുന്നു സിപിഐഎമ്മിന്റെ പരാതി. എന്നാൽ ചെറിയ കാരണങ്ങൾ പറഞ്ഞ് പത്രിക തള്ളിക്കളയാൻ കഴിയില്ല എന്ന് കമ്മീഷൻ വ്യക്തമാക്കി.
















