ചേരുവകൾ
ഓട്സ് – 1 കപ്പ്
റവ – അര കപ്പ്
അരിപ്പൊടി – കാൽ കപ്പ്
പനീർ – അര കപ്പ്
തൈര് – അര കപ്പ്
സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
പൊടിയായി അരിഞ്ഞ ഇഞ്ചി – 1 ടീസ്പൂൺ
പച്ചമുളക് – 1 എണ്ണം
ജീരകം – അര ടീസ്പൂൺ
മല്ലിയില, ഉപ്പ് – പാകത്തിന്
എണ്ണ അല്ലെങ്കിൽ നെയ്യ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചൂടാറിയ ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം.
– ഒരു പാത്രത്തിൽ ഓട്സ് പൊടിയും റവയും അരിപ്പൊടിയും എടുക്കുക. ഇതിലേക്ക് ചിരകിയ പനീർ, തൈര്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് കട്ടകളില്ലാതെ നന്നായി കലക്കിയെടുക്കുക.
– ഈ മാവിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, ജീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക. മാവ് ഏകദേശം 10 മിനിറ്റ് അടച്ചുവെക്കാം.
– ദോശക്കല്ല് ചൂടാക്കി അല്പം എണ്ണ തടവുക. ഒരു തവി മാവ് ഒഴിച്ച് നേരിയ ദോശകളായി പരത്തിയെടുക്കുക.
– ദോശയുടെ വശങ്ങളിൽ അല്പം എണ്ണയോ നെയ്യോ ഒഴിച്ച് ഇടത്തരം തീയിൽ പാകം ചെയ്യുക. അടിഭാഗം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തിരിച്ചിട്ട് മൊരിച്ചെടുക്കാം.
















