ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്നു ബോയിങ് 737 വിമാനമാണ് നിലത്തിറക്കിയത്.
എൻജിൻ തകരാറ് സംശയിച്ചതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. 161 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്.
















