നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു. ഇന്നും നാളെയും (മാർച്ച് 29, 30) നിരവധി പാസഞ്ചർ, മെമു സർവീസുകൾ പൂർണ്ണമായും റദ്ദാക്കി.
നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ-കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി- പുനലൂർ പാസഞ്ചർ, 66306 കൊല്ലം-കന്യാകുമാരി മെമു, 66305 കന്യാകുമാരി-കൊല്ലം മെമു, 16730 പുനലൂർ-മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ-കൊല്ലം പാസഞ്ചർ, 56102 കൊല്ലം-നാഗർകോവിൽ പാസഞ്ചർ.
















