വട്ടിയൂർക്കാവിൽ യുഡിഎഫ് റാലിക്ക് കൂലിക്ക് ആളെ വേണമെന്ന, എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ പരാമർശത്തിനെതിരെ പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ രംഗത്തെത്തി. വിഷയത്തിൽ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി.
തന്റെ പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെട്ടു ആപ്പിൽ പരസ്യം കൊടുത്തെന്ന സിപിഐഎം പ്രചാരണത്തിനെതിരെയാണ് പരാതി. തോൽക്കുമെന്ന ഭയത്താലാണ് സിപിഐഎം ഇങ്ങനെ ചെയ്യുന്നത്. വി.കെ. പ്രശാന്ത് ആണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.
കൂലിക്ക് ആളെ നിർത്തേണ്ട ഗതികേണ്ട് തനിക്ക് ഉണ്ടായിട്ടില്ല. വി.കെ. പ്രശാന്തിന്റെ കുടിലതന്ത്രമാണ് ഇതിന് പിന്നിൽ. യുഡിഎഫിനെ താറടിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
















