ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. ഇന്ന് നളന്ദയിലെ ശീത്ല ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്.
സംഭവത്തിൽ പത്തിലധികം പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ ആണ് ക്ഷേത്രത്തിൽ ധാരാളം ഭക്തർ വന്നത്.
















