മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് പ്ലസ് ടു വിദ്യാർഥികൾ മരിച്ചു. പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകന്‍ മുഹമ്മദ് അസ്ലം (19), പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകന്‍ അന്‍സിഫ് (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പൊന്നാനി ബാര്‍ളി കുളത്തിന് സമീപമുള്ള സര്‍വീസ് റോഡിലായിരുന്നു അപകടം. എതിര്‍ദിശകളില്‍ നിന്ന് വന്ന ബൈക്കുകള്‍ തമ്മില്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലുമായി ആറ് പേരായിരുന്നു ഉണ്ടായിരുന്നത്.
സംഭവത്തിൽ പരുക്കേറ്റ മറ്റു കുട്ടികൾ ആശുപത്രിയിൽ ആണ്. അസ്ലമിനെയും അൻസിഫിനെയും അപകടം നടന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേക്കിലും മരണം സംഭവിച്ചിരുന്നു. അസ്ലം പൊന്നാനി എം.ഐ ബോയ്‌സ് സ്‌കൂളിലെയും അന്‍സിഫ് പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















