തിരുവനന്തപുരം മെഡി.കോളേജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പാർക്കിങ് ഗ്രൗണ്ടിൽ എത്തിയത് എങ്ങനെ എന്നതിൽ അവ്യക്തത തുടരുകയാണ്. ബന്ധുക്കൾക്ക് കൈമാറിയ നവജാത ശിശുവിന്റെ മൃതദേഹം പാർക്കിങ് പരിസരത്ത് ഉപേക്ഷിതായിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊലീസ് കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
















