മലപ്പുറം തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയയാണ് (75) യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്‍റെ റോഡ് ഷോയ്ക്കിടെ മരണം സംഭവിച്ചത്.
ഇന്നലെയാണ് സംഭവം നടക്കുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്‍റെ ഭാഗമായി തീരദേശത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വെച്ച് പിഎംഎ സമീറിന് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചേക്കിലും ജീവൻ രക്ഷിക്കാനായില്ല. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്‍ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവെച്ചു.
















