കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ ചിത്രത്തിനു വേണ്ടി ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരുന്നു. ഒരു റേഡിയോ സ്റ്റേഷനിലെ അവതാരികയുടെ ചോദ്യവും സേതുവിന്റെ മറുപടിയിലൂടെയുമായിരുന്നു ആഗാനം എത്തിയത്. ഗാനത്തിന്റെ അവതരണത്തിലെ പുതുമയും, കൗതുകകരമായ ദൃശ്യാവിഷ്‌ക്കാരവും കൊണ്ട് നവമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിച്ചത്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലറിന്റെ ആരംഭവും ഒരു റേഡിയോ സ്റ്റേഷനില്‍ നിന്നാണ്.
അവതാരിക സേതുവിനോടുള്ള ചോദ്യവും അതിനുള്ള സേതുവിന്റെ മറുപടി പോലെയുമാണ് ട്രയിലര്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ സേതുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എന്ന് വ്യക്തമാകുന്നു. ആകഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നു. രസാകരമായി ആരംഭിക്കുന്ന ട്രയിലര്‍ എത്തപ്പെടുന്നത് തോക്കിന്‍ മുനയില്‍ നിന്നും ചീറിപ്പറയുന്ന വെടിയുണ്ടകള്‍ക്കിടയിലേക്കാണ്. ഗംഭീരം മായ ആക്ഷന്‍ രംഗങ്ങളാണ് ട്രയിലറിന്റെ ക്ലൈമാക്സില്‍ കാണാന്‍ കഴിയുന്നത്. ട്രയിലറിന്റെ ഭാഗങ്ങളിലേക്കൊന്നു കടന്നുചെല്ലാം.
‘ഹലോ നമസ്‌ക്കാരം
റ്റൊമാറ്റോ റേഡിയേയിലേക്കു സ്വാഗതം….
ആരാണു സംസാരിക്കുന്നത്?
‘ഞാന്‍ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോല്‍പ്പെട്ടി എന്ന സ്ഥലത്തു നിന്ന് …
പറ സേതു … പ്രകൃതിരമണീയമായ തിരുനെല്ലിയിലെ.. പ്രശാന്തമായ കുളിരില്‍ എന്താണു ചെയ്യുന്നത്?
എടാ സതു ഒരു പേഷ്യന്റെ് വാളു വച്ചിരിക്കുവാ…വല്ലാത്ത നാറ്റം…. ഒന്നു വന്നു തൊടക്കെടാ…
സേതൂ… ഓഫീസ്സില്‍ അസിസ്റ്റന്റൊന്നല്ലേ പറഞ്ഞത്…?
ശര്‍ദ്ദിലിന് എന്തു തസ്തികാമിനി …?
വിപ്ലവകാരികള്‍ക്ക് ഈ വേദനയൊന്നും പ്രശ്നമല്ലല്ലോ അല്ലേ?
ട്രയിലറിലെ പ്രസ്‌ക്തമായ സംഭാഷണങ്ങളും അതിനനുസരിച്ചുള്ള ദൃശ്യങ്ങളുമായി എത്തിയ ഈ ട്രയിലര്‍ ഇതിനകം വലിയ തരംഗം തന്നെ സോഷ്യല്‍ മീഡിയായില്‍ സൃഷ്ടിച്ചിരിക്കുന്നു. എന്നും പുതുമകളുമായി എത്തുന്ന രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ വയനാടിന്റെ പശ്ചാത്തലത്തില്‍ കൂടി പ്രേഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതെന്ത് ?. വയനാടന്‍ മലനിരകള്‍ എന്നും ദുരുഹത നിറഞ്ഞതാണ് സായുധ സമരങ്ങളുടെ ഒരു കാലഘട്ടത്തിലെ പ്രധാന പണിപ്പുരയും വയനാടു തന്നെ. ഈ മലനിരകളുടെ ഉള്ളറകളില്‍ നീറിപ്പുകയുന്നതെന്ത്?. ഗൗരവ പരമായ ഒരു കഥ തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ഈ ചിത്രം.
മാജിക്ക് ഫ്രെയിം ഉദയാ പിക്‌ച്ചേഴ്സ് എന്നീ ബാറുകളിലായി ലിസ്റ്റിന്‍ സ്റ്റീഫനും, കുഞ്ചാകോബോബനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പ്രൊസ്റ്റ് പ്രൊഡക്ഷനുകള്‍ പൂര്‍ത്തിയായി വരുന്നു. ഏപ്രില്‍ പതിനഞ്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനു മുന്നോടിയായിട്ടാണ് ഇപ്പോള്‍ ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, ചിദംബരം സജിന്‍ ഗോപു എന്നിവരാണ് ഈ ട്രയിലറിലെ ദൃശ്യങ്ങളില്‍ പ്രകടമാകുന്നത്. വിഷുക്കാലത്ത് ചിരിക്കാനും ചിന്തിക്കാനുമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ഒരു വിഷുകൈനീട്ടം എന്ന് ഈ ചിത്രത്തേക്കുറിച്ച് ഒറ്റ വാക്കില്‍ പറയാം. പ്രധാന അഭിനേതാക്കള്‍ക്കു പുറമേ സുധീഷ്, രാജേഷ് മാധവന്‍, ചിദംബരം,ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഡോണ്‍ വിന്‍സന്റിന്റെതാണു സംഗീതം.
ഛായാഗ്രഹണം – അര്‍ജുന്‍ സേതു
എഡിറ്റിംഗ്-മനോജ് കണ്ണോത്ത്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ജസ്റ്റിന്‍ സ്റ്റീഫന്‍ ‘
ലൈന്‍ പ്രൊഡ്യൂസേര്‍സ് – സന്തോഷ് കൃഷ്ണന്‍, നവീന്‍ പി. തോമസ്.
പ്രൊജക്റ്റ് ഹെഡ് – അഖില്‍ യശോധരന്‍.
ഡിസ്ട്രിബ്യൂഷന്‍ ഹെഡ് – ബബിന്‍ ബാബു’
ആര്‍ട്ട് – ഇന്ദുലാല്‍ കവീദ്.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യാം – ഡിസൈന്‍- മെല്‍വി ജെ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.
മാജിക്ക് ഫ്രെയിം റിലീസ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു
പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















