തിരുവനന്തപുരം കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹത. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. യുവതി ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
കുഞ്ഞിനെ മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ എങ്ങിനെയാണ് മുറിവുകൾ ഉണ്ടായതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും.
Story Highlights : Mystery surrounds death of newborn in Kattakada; injuries found on baby’s body
















