കുറഞ്ഞ കലോറിയും കൂടുതൽ ജലാംശവും നാരുകളും തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന കൂൺ ഉപയോഗിച്ച് കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ.
ചേരുവകൾ
സവാള
ഉപ്പ്
തക്കാളി
ഇഞ്ചി
വെളുത്തുള്ളി
ഗരംമസാല
മുളകുപൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
മഞ്ഞൾപ്പൊടി
കറിവേപ്പില
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി രണ്ട് സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. ഇതിലേയ്ക്ക് അൽപ്പം ഉപ്പ് ചേർത്തിളക്കുക. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് ഒരു ടേബിൾസ്പൂൺ, അര ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, ഒരു ഇടത്തരം തക്കാളി മുറിച്ചത്, കഴുകി വൃത്തിയാക്കിയ കൂൺ എന്നിവ ചേർത്തിളക്കി പത്ത് മിനിറ്റ് വേവിക്കുക. അൽപ്പം കറിവേപ്പില ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി ആവശ്യാനുസരണം വിളമ്പാം.
















