പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാകിസ്താനി സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അറിയിച്ചു. നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും ഇവർ പറയുന്നു.
ഇന്നലെ രാത്രി ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്താണ് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം രൂക്ഷമായതോടെ ഇരുവിഭാഗക്കാരും വെടിവെപ്പും ഷെല്ലിങ്ങും നടത്തി.
സംഘർഷത്തില് അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്.
















