വഴുതനങ്ങ ഉപയോഗിച്ച് എന്തു തയ്യാറാക്കും എന്ന് ആലോചിച്ച് വിഷമിക്കേണ്ട. നന്നായി വറുത്തെടുത്ത വഴുതനങ്ങ ഉപയോഗിച്ച് ഒരടിപൊളി റോസ്റ്റ് തന്നെ റെഡിയാക്കിക്കോളൂ. ഇതൊരും ചൈനീസ് സ്പെഷ്യൽ റെസിപ്പിയാണ്.
ചേരുവകൾ
വഴുതനങ്ങ
കോൺഫ്ലോർ
വെള്ളം
എണ്ണ
വെളുത്തുള്ളി
ഇഞ്ചി
വറ്റൽമുളക്
സോയസോസ്
വിനാഗിരി
പഞ്ചസാര
എള്ള്
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒന്നോ രണ്ടോ വഴുതനങ്ങ കുരുകളഞ്ഞ് കട്ടിയില്ലാതെ നീളത്തിൽ അരിഞ്ഞതിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് ഒരു ടീസ്പൂൺ കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി വഴുതനങ്ങ കഷ്ണങ്ങൾ വറുത്തെടുക്കുക. അതേ പാനിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ, ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ, വറ്റൽമുളക് അരിഞ്ഞത് ഒരു ടീസ്പൂൺ എന്നിവ ചേർത്തിളക്കുക. രണ്ട് ടീസ്പൂൺ സോയസോസും, രണ്ട് ടീസ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കി തിളച്ചു വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന വഴുതനങ്ങ ചേർത്തിളക്കുക. മുകളയിലായി അൽപ്പം എള്ളും മല്ലിയിലയും ചേർക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി ചോറിനൊപ്പം കഴിച്ചു നോക്കൂ.
















