തിരുവനന്തപുരം: മുഖ്യമന്ത്രി കേരളത്തിന് മുഴുവന്‍ അപമാനമാണെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സിനിമാ ഡയലോഗാണ് പറഞ്ഞത്. അത് തമാശയ്ക്ക് പറഞ്ഞതാണ്.
‘പോ മോനെ ദിനേശാ’ എന്നതിന് പകരം വിജയാ എന്ന് വിളിച്ചു. വേറൊരു സിനിമാ ടൈറ്റില്‍ എടുത്ത് തിരിച്ചു പറയുകയായിരുന്നു പിണറായി ചെയ്യേണ്ടത്. ‘ഒന്ന് പറഞ്ഞ് അടുത്തതിന് ഡാഷ് മോനെ’ എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കാലഘട്ടത്തില്‍ തമാശപോലും ദുഷ്ടലാക്കോടെയാണ് പലരും കാണുന്നത്. ഇത് ഒന്നുപറഞ്ഞ് അടുത്തതിന് ഡാഷ് മോനേ എന്നാണ് പറയുന്നത്. മുഖ്യമന്ത്രി അത് പറയാന്‍ പാടില്ലായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
















