വൈകിട്ട് ചായക്കൊപ്പം എന്തെങ്കിലും സ്പെഷ്യൽ പലഹാരം കൂടിയുണ്ടെങ്കിൽ ചായ ആസ്വദിച്ചു കുടിക്കാം. അതിന് ഇനി ബേക്കറി വരെ പോകേണ്ട. ഒരു പായ്ക്കറ്റ് ബ്രെഡ് മതി. എങ്കിൽ ഇനി സ്പെഷ്യൽ പലഹാരം തയ്യാറാക്കാം.
ചേരുവകൾ
മുട്ട
ബ്രെഡ്
ടൊമാറ്റോ സോസ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. അതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ബ്രെഡ് വൃത്താകൃതിയിൽ മുറിച്ചെടുക്കാം. ഇതിലേയ്ക്ക് സോസ് പുരട്ടാം. ഒന്നിനു മുകളിൽ ഒന്നായി ബ്രെഡ് വയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം. ബ്രെഡ് മുട്ട പൊട്ടിച്ചൊഴിച്ചതിൽ മുക്കി എണ്ണയിൽ വറുക്കാം.
ഇത് ചൂടോടെ കഴിച്ചു നോക്കൂ.
















