തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഇകെഎംയുപി സ്കൂളിൽ നിന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയ രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദ് (62) ആണ് മരിച്ചത്.
രാവിലെ 10. 45 ആയിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽ ചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ എത്തിയ വയോധിക കുഴഞ്ഞുവീണു. കോവളം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ 62 വയസുകാരിയാണ് കുഴഞ്ഞുവീണത്. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
















