ഇനി മയോണൈസ് കടകളിൽനിന്നും വാങ്ങി ബുദ്ധിമുട്ടേണ്ട. വളരെ എളുപ്പത്തിൽ രുചികരവും ആരോഗ്യകരവുമായ മയോണൈസ് വീട്ടിൽ തയ്യാറാക്കാം. പുഴുങ്ങിയ മുട്ടയും വളരെ കുറച്ച് ചേരുവകളും മതിയാകും.
ചേരുവകൾ
പുഴുങ്ങിയ മുട്ട – 2 എണ്ണം
വെളുത്തുള്ളി – 1 വലിയ കഷ്ണം
ഉപ്പ് – കാൽ ടീസ്പൂൺ
പഞ്ചസാര – കാൽ ടീസ്പൂണിന്റെ പകുതി
നാരങ്ങ നീര് – ആവശ്യത്തിന്
ബട്ടർ – 1 ടേബിൾസ്പൂൺ
പാൽ – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ടു മുട്ട പുഴുങ്ങിയെടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു വലിയ കഷ്ണം വെളുത്തുള്ളി, ഉപ്പ്, പഞ്ചസാര, ബട്ടർ, പാൽ, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുക്കുന്ന സമയത്ത് ഒരു ടേബിൾസ്പൂൺ പാൽ കൂടി ചേർക്കുക
ഇതൊരു പാത്രത്തിലേക്ക് മാറ്റുക. ഹെൽത്തിയും രുചകരവുമായ മയോണൈസ് റെഡി.
















