അവലും, നേന്ത്രപ്പഴവും ഉണ്ടെങ്കിൽ വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി സ്നാക്ക് തയ്യാറാക്കാം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
ശർക്കര
വെള്ളം
പഴം
അവിൽ
ഏലയ്ക്ക
നെയ്യ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ ശർക്കര പൊടിച്ചതിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക. നന്നായി പഴുത്ത നേന്ത്രപ്പഴം കട്ടികുറച്ച് വട്ടത്തിൽ അരിഞ്ഞതു ചേർത്തിളക്കുക. അൽപ്പം തേങ്ങ ചിരകിയതും, അവിലും, ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കുക. നെയ്യ് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
















