പൈനാപ്പിൾ ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ?, ഇതാ ഇങ്ങനെ ചെയ്തു നോക്കൂ. അഞ്ച് ചേരുവകൾ കൊണ്ട് അഞ്ച് മിനിറ്റിൽ ഒരു കിടിലൻ സ്നാക്ക് റെഡി.
ചേരുവകൾ
പൈനാപ്പിൾ- 1
തേങ്ങ- ആവശ്യത്തിന്
ശർക്കര- 2 ടീസ്പൂൺ
നെയ്യ്- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് കാൽ ടീസ്പൂൺ നെയ്യ് പുരട്ടി ചൂടാക്കുക. രണ്ട് ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് അലിയ്ച്ചെടുക്കുക. മുകളിലായി പൈനാപ്പിൾ തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞതു വെയ്ക്കുക. തേങ്ങ ചിരകിയത് പൈനാപ്പിളിനു മുകളിലായി ചേർക്കുക.
ഇരുവശങ്ങളും വേവിച്ച് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റുക. ചൂടോടെ കഴിച്ചു നോക്കൂ.
















