Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കൂട്ടിക്കിഴിച്ച് “കണക്കൊപ്പിച്ച്” സ്ഥാനാര്‍ത്ഥികളും മുന്നണികളും ?: കണ്ണും നട്ട് കണ്ണൂര്‍ ?; 40 മണ്ഡലങ്ങള്‍ പ്രവചനാതീതം 80 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍; ഭരണചക്രം തിരിക്കാന്‍ വരുന്നതാര് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 11, 2026, 11:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെയ് 4 വരെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ക്രിട്ടിക്കല്‍ ഓപ്പറേഷന്‍ നടക്കുന്ന രോഗിയുടെ മാനസികാവസ്ഥയില്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും ഈ ദിനങ്ങളിലൂടെ കടന്നു പോകും. ഈസിയായി ജയിക്കുമെന്നു കരുതുന്ന മണ്ഡലങ്ങളില്‍പ്പോലും വോട്ടര്‍മാര്‍ മാറി ചിന്തിച്ചിട്ടുണ്ടോയെന്ന് മുന്നണികള്‍ക്ക് ഉറപ്പിക്കാന് സാധിക്കുന്നില്ല. വ്യക്തി പ്രഭാവവും രാഷ്ട്രീയ സത്യസന്ധതയും നഷ്ടപ്പെട്ടുപോയ ഒരു തെരഞ്ഞെടുപ്പു കൂടിയാണിതെന്ന് പറയാതെ വയ്യ. അതുകൊണ്ടു തന്നെ ആര്‍ക്കും ആരെയും അത്രയക്കും വിശ്വാസവുമില്ല. വിജയിപ്പിക്കണമെന്നുമില്ല. നാടിനും നാട്ടുകാര്‍ക്കും നല്ലതു ചെയ്യുന്നവര്‍ ആരാണ്, അവരെ തെരഞ്ഞെടുക്കുക എന്നതിനപ്പുറം മറ്റൊന്നില്ല എന്നാണ് വോട്ടര്‍മാരുടെ പക്ഷം.

ഇതോടെ അടിയൊഴുക്കുകളില്‍ അറിയാതെയെങ്കിലും വീണുപോയ മുന്നണികളും സ്ഥാനാര്‍ത്ഥികളും വോട്ടു കണക്കുകളുടെ ചതുരക്കളത്തില്‍ തലപുകയ്്ക്കുകയാണ്. കൂട്ടിയും കിഴിച്ചും കണക്കൊപ്പിക്കുന്ന തത്രപ്പാടിലാണ്. ചെയ്യുമെന്നു വിചാരിച്ച് കൂട്ടിവെച്ച വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ടോ എന്നുപോലും സംശയം കൂടിയുള്ള ഇരിപ്പാണ്. ചെയ്യില്ലെന്നു മുഖത്തു നോക്കിപ്പറഞ്ഞവരുടെ വോട്ടുകള്‍ ചിലപ്പോള്‍ പെട്ടിയില്‍ വീണിട്ടുണ്ടാകുമെന്ന മനക്കോട്ടകളുമുണ്ട്. ഇങ്ങനെ സ്ഥാനാര്‍ത്ഥികളും മുന്നണികളും ഉറക്കമില്ലാത്ത രാത്രികളും പകലുകളും എണ്ണിത്തീര്‍ക്കുകയാണ്. അതേ സമയം, വോട്ടെടുപ്പ് കഴിഞ്ഞിട്ടും മുന്നണികളുടെ ആത്മവിശ്വാസത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണു മൂന്നു മുന്നണികളും.

കണ്ണൂരിലേക്കാണ് എല്ലാ കണ്ണുകളും. ഇവിടെ സംഭവിക്കുന്നതെന്തായിരിക്കും എന്നതു പോലെയാണ് കേരളമാകെ സംഭവിക്കാനിരിക്കുന്നത്. അതുകൊണ്ടാണ് കണ്ണൂരില്‍ കണ്ണും നട്ട് നേതാക്കളിരിക്കുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കരുത്തിന്റെ പ്രതീകം കൂടിയാണ് കണ്ണൂര്‍. അവിടുത്തെ പോരാട്ടം കേരളമാകെ ചര്‍ച്ച ചെയ്യപ്പെടും. നിലവിലെ രാഷ്ട്രയ സാഹചര്യം കണ്ണൂരില്‍ മാറ്റം ഉണ്ടാക്കിയോ എന്നാണ് ഉറ്റുനോക്കുന്നത്. ജില്ലയില്‍ സമ്പൂര്‍ണാധിപത്യം ഉണ്ടാകുമെന്ന് എല്‍.ഡി.എഫ് പറയുമ്പോള്‍ ചുരുങ്ങിയത് 6 സീറ്റുകള്‍ നേടുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുമെന്ന് എന്‍.ഡി.എയും.

‘നിലവിലെ 9 സീറ്റ് നിലനിര്‍ത്തുകയും പേരാവൂര്‍-ഇരിക്കൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് സി.പി.എം പറയുന്നത്. 10 വര്‍ഷമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന വികസന- ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഗുണഭോക്താക്കളാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും. തുടര്‍ഭരണം അനിവാര്യമാണെന്ന ബോധ്യത്തില്‍ ജനം എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കള്ളവോട്ട് വ്യാപകമായി നടന്നെന്ന ആക്ഷേപം എക്കാലവും യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുന്നത് തോല്‍വി ഭയന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരെ പ്രബുദ്ധ വോട്ടര്‍മാര്‍ കൃത്യമായ നിലപാടെടുത്തു എന്ന വിലയിരുത്തലാണ് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കുള്ളത്.

യു.ഡി.എഫിന് 6 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കുമെന്ന് കണ്ണൂര്‍ ഡി.സി.സിയും പറയുന്നുണ്ട്. ‘ അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് സീറ്റുകള്‍ യു.ഡി.എഫിന് ലഭിക്കും. മറ്റിടങ്ങളില്‍ യു.ഡി.എഫിന്റെ വോട്ട് വര്‍ധിക്കും. ജില്ലയിലെ പോളിങ് വര്‍ധന യു.ഡി.എഫിന് അനുകൂലമാണ്. പയ്യന്നൂരില്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് നടന്നിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടി. പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. എങ്കിലും ആറില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

അതേസമയം കണ്ണൂരില്‍ എന്‍.ഡി.എ ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുകളില്‍ വര്‍ധനയുണ്ടാകും. എന്‍.ഡി.എയുടെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ കാണാനായി. എല്‍.ഡി.എഫ്- യു.ഡി.എഫ് ഭരണത്തില്‍ നിന്ന് ജനം വലിയ മാറ്റം ആഗ്രഹിക്കുകയാണ്. അതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ വ്യക്തമായി. ജില്ലയില്‍ കള്ളവോട്ടിനു പകരം സഹായി വോട്ട് വ്യാപകമായി നടന്നു. പ്രിസൈഡിങ് ഓഫിസര്‍മാര്‍ ഇതിനു കൂട്ടുനിന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെയും വിവിധ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെയും ഉള്‍പ്പെടെ സിപിഎം വ്യാപകമായി സഹായി വോട്ട് ചെയ്തു. ഇത്തവണ പരേതര്‍ പുനര്‍ജനിക്കാത്ത തിരഞ്ഞെടുപ്പായതിനാല്‍ സഹായി വോട്ടാണ് ഇതിനായി സിപിഎം തിരഞ്ഞെടുത്തത്. ജനാധിപത്യത്തെ സിപിഎം വെല്ലുവിളിക്കുന്ന കാഴ്ചയാണ് ഉണ്ടായതെന്ന കുറ്റപ്പെടുത്തലുമുണ്ട്.

ഇതിനിടയിലാണ് വിജയത്തിന്റെ കവടി നിരത്തി പ്രവചനം വന്നത്. സി.പി.റാഷിദ് ആണ് വീണ്ടും പ്രവചനം നടത്തിയിരിക്കുന്നത്. ഇദ്ദേഹം രാഷ്ട്രീയ പ്രവാചകന്‍ എന്ന നിലയില്‍ പേരുകേട്ടയാളാണ്. പിന്നിട്ട തിരഞ്ഞെടുപ്പുകളുടെ പ്രവചനത്തില്‍ പ്രീപോള്‍ സര്‍വേകള്‍ക്കും എക്‌സിറ്റ് പോളുകള്‍ക്കും ഇടയില്‍ കേരളം ശ്രദ്ധയോടെ കേട്ടത് സി.പി.റാഷിദിന്റെ പ്രവചനം മാത്രമാണ്. ചെറുതും വലുതുമായ 17 തിരഞ്ഞെടുപ്പു ഫലങ്ങളില്‍ മുന്‍കൂട്ടി പ്രവചനം നടത്തി. അതിലെല്ലാം പരമാവധി കൃത്യത ഉറപ്പിച്ചു. ഇത്തവണത്തെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും റാഷിദ് പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം ഇങ്ങനെയാണ്. യു.ഡി.എഫ് 91 മുതല്‍ 102 സീറ്റ് (41.5 ശതമാനം – 45 ശഥമാനം വോട്ടു വിഹിതം), എല്‍.ഡി.എഫ് 38 മുതല്‍ 48 സീറ്റ് (36.5 ശതമാനം- 39.5 ശതമാനം വോട്ടുകള്‍), എന്‍ഡിഎ 1-3 സീറ്റ് (14 ശതമാനം – 17 ശതമാനം വോട്ട്).

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവാദവിഷയങ്ങള്‍ ഉയര്‍ന്ന പല മണ്ഡലങ്ങളിലും ഉള്‍പ്പെടെ നാല്‍പതിലധികം ഇടത്താണ് ഇത്തവണ 80 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പല മണ്ഡലങ്ങളിലും കഴിഞ്ഞ തവണ പോളിങ് കുറവായിരുന്നു. ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എത്തിയത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സി.പി.എമ്മില്‍നിന്ന് പിണങ്ങിയിറങ്ങിയ പ്രമുഖ നേതാവായ ജി. സുധാകരന്‍ മത്സരിച്ച അമ്പലപ്പുഴയില്‍ 80.75 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇവിടെ യു.ഡി.എഫ്-ബി.ജെ.പി ധാരണയുള്ളതായി പോളിങ്ങിനു പിന്നാലെ സി.പി.എം ആരോപിച്ചിട്ടുണ്ട്.

സി.പി.എമ്മുമായി ഇടഞ്ഞു വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിച്ച പയ്യന്നൂരില്‍ 80.57 ശതമാനം വോട്ടും ടി.കെ.ഗോവിന്ദന്‍ മത്സരിച്ച തളിപ്പറമ്പില്‍ 81.01 ശതമാനം വോട്ടും പോള്‍ ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പോളിങ് 80 കടന്നു. വി.എസ്.അച്യുതാനന്ദന്റെ വിശ്വസ്തനായ എ.സുരേഷ് മത്സരിച്ച മലമ്പുഴയില്‍ 81.89 ശതമാനമാണ് പോളിങ്. എറണാകുളം ജില്ലയില്‍ ട്വന്റി 20യുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ 8 മണ്ഡലങ്ങളിലാണ് വോട്ടിങ് 80 ശതമാനത്തില്‍ ഉയര്‍ന്നത്. കോഴിക്കോട് 10 മണ്ഡലങ്ങളിലും മലപ്പുറത്ത് എട്ടിടത്തും 80 ശതമാനത്തിലധികം വോട്ട് പോള്‍ ചെയ്തു. സര്‍വീസ് വോട്ടുകളും ഹോം വോട്ടുകളും ഉള്‍പ്പെടുത്താതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോളിങ് ശതമാനം പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കു വരുമ്പോള്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടും.

  • 80 ശതമാനം വോട്ട് പോള്‍ ചെയ്ത മണ്ഡലങ്ങള്‍ ഇവയാണ്

1.കാട്ടാക്കട – 80.72

2.നേമം – 80.62

3.ആലപ്പുഴ-81.29

4.അമ്പലപ്പുഴ – 80.75

5.അരൂര്‍ – 83.35

6.ചേര്‍ത്തല – 82.07

7.ആലുവ – 80.78

8.കൊച്ചി – 80.33

9.കളമശേരി – 81.59

10.പറവൂര്‍ – 81.96

11.വൈപ്പിന്‍ – 80.50

12.തൃപ്പൂണിത്തുറ – 81.40

13.പെരുമ്പാവൂര്‍ – 80.40

14.കുന്നത്തുനാട് – 84.09

15.കോഴിക്കോട് നോര്‍ത്ത് – 80.23

16.കോഴിക്കോട് സൗത്ത് 81.07

17.ബാലുശേരി – 81.83

18.എലത്തൂര്‍ – 82.45

19.കൊടുവള്ളി – 80.98

20.കുറ്റ്യാടി – 81.06

21.പേരാമ്പ്ര – 81.56

22.തിരുവമ്പാടി – 80.36

23.ബേപ്പൂര്‍ – 83.77

24.കുന്ദമംഗലം – 84.83

25.കൊണ്ടോട്ടി – 82.48

26.ഏറനാട് – 83.29

27.വള്ളിക്കുന്ന് – 80.92

28.പെരിന്തല്‍മണ്ണ – 80.25

29.വണ്ടൂര്‍ – 81.33

30.മലപ്പുറം – 81.80

31.മങ്കട – 80.30

32.മഞ്ചേരി – 82.52

33.കൊങ്ങാട് – 80.28

34.നെന്മാറ – 81.43

35.പാലക്കാട് – 82.33

36.മലമ്പുഴ – 81.89

37.മണ്ണാര്‍കാട് – 80.77

38.ചിറ്റൂര്‍ – 84.63

39.തളിപ്പറമ്പ് – 81.01

40.ധര്‍മടം – 81.44

41.മട്ടന്നൂര്‍ – 82.24

42.പയ്യന്നൂര്‍ – 80.57

43.കല്‍പ്പറ്റ – 80.35

44.മഞ്ചേശ്വരം – 81.04

Tags: BJPCongressCPICPMUDFLDFkpccNDAANWESHANAM NEWS2026 ASSEMBLY ELECTION KERALA

Latest News

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies